തിരുവനന്തപുരം|
Last Modified ബുധന്‍, 14 മെയ് 2014 (12:44 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12 സീറ്റ് വരെ കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാവുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രകടനം മോശമാകാന്‍ ഇടയില്ല. സാമാന്യം നല്ല വിജയം നേടും. ദേശീയ ടെലിവിഷന്‍ ചാനലുകള്‍ എല്ലാം തന്നെ മോഡിയെ മോടിയാക്കാനാണ് ശ്രമിക്കുന്നത്. എക്സിറ്റ് പോളുകളും അതിന്റെ ഭാഗമാണ്. അത് വിശ്വസിക്കേണ്ടതില്ല, പലപ്പോഴും മറിച്ചാണ് സംഭവിക്കാറുള്ളതെന്നും വിഎസ് പറഞ്ഞു.
നാളെ പുലരുന്പോള്‍ വോട്ടെണ്ണുന്ന പതിനാറാം തീയതിയാകും. അതുവരെ കാത്തിരിക്കണത് വരെ കാത്തിരിക്കണം. മൂന്നാംമുന്നണിയുടെ സര്‍ക്കാരുണ്ടാക്കാന്‍ സിപിഎം തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ തേടുമോയെന്ന ചോദ്യത്തിന് സിപിഎമ്മുകാരെ കൊല്ലുകയും തിരഞ്ഞെടുപ്പ് സമ്പ്രദായം അട്ടിമറിക്കാനുമാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്ന് വി.എസ് മറുപടി നല്‍കി.
കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ ‘അലിന്‍ഡ്’ കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കമ്പനിയുടെ കൈമാറ്റം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്പനി സോമാലിയന്‍ ഗ്രൂപിന് കൈമാറിയതില്‍ വന്‍ അഴിമതിക്കാണ് മുഖ്യമന്ത്രിയും കൂട്ടരും കളമൊരുക്കിയത്. കമ്പനിയും സ്വത്തും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.