ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 14 മെയ് 2014 (13:11 IST)
എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭികുമെന്ന് വ്യക്തമാക്കി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള പ്രാധമിക ചര്‍ച്ചകള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം സന്ദര്‍ശിച്ച് അണിയറ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പൊര്‍ട്ട് ചെയ്യുന്നുണ്ട്.
ബിജെപി നേതാക്കള്‍ പരസ്പരവും സഖ്യകക്ഷികളുമായും ആര്‍എസ്‌എസ് നേതൃത്വവുമായും ചര്‍ച്ചക്ല് പുരോഗമിക്കുകയാണ്. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നു.
ഗഡ്കരി തിങ്കളാഴ്ച പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെയും കണ്ടിരുന്നു. ഇതിനിടെ ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ സുഷമ സ്പീക്കറായേക്കുമെന്ന് സൂചനയുണ്ട്.
നരേന്ദ്ര മോഡിയും രാജ്നാഥിനെ സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കുപുറമെ ഇരുവരും ആര്‍എസ്എസ് നേതൃത്വവുമായും ചര്‍ച്ച നടത്തുകയുണ്ടായി. ഭാവി മന്ത്രിസഭയില്‍ അദ്വാനിക്ക് മോശമല്ലാത്ത സ്ഥാനം നല്‍കണമെന്ന് ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശമുള്ളതായും വാര്‍ത്തകളുണ്ട്.
അതേസമയം ഉപപ്രധാനമന്ത്രിയാകുവാന്‍ അദ്വാനി സമ്മതിച്ചേക്കുമെന്ന് അദ്ദേഹവുമായി അടുത്ത രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ മോഡിയുടെ തീരുമാനം നിര്‍ണ്ണായകമാകും. ഇരുവരും പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഭിന്നതയിലായിരുന്നു എന്നത് മാധ്യമങ്ങള്‍ ആഘോഷിച്ചതുമാണ്. അതിനിടെ മൊഡിയുടെ കീഴില്‍ ഉപപ്രധാനമന്ത്രിയായി അദ്വാനി തുടരുമോ എന്ന് കണ്ടറിയണം.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഒ.രാജഗോപാലിന്റെ പേരും പരഞ്ഞു കേള്‍ക്കുന്നുണ്ട്. രാജഗോപാല്‍ വിജയിച്ചാലും ഇല്ലെങ്കിലും ബിജെപി അധികാരത്തിലേറിയാല്‍ അദ്ദേഹത്തിനു മന്ത്രിസ്ഥാനം ഉറപ്പാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്.
അതേസമയം ഡല്‍ഹി മെട്രോ തലവനും കൊച്ചി മെട്രോയുടെ ചുമതലയുള്ള ഇ. ശ്രീധരനെയും മന്ത്രിസഭയില്‍ എടുക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീധരനെ റെയില്‍വേ സഹമന്ത്രിയാക്കാനാണ് നീക്കം.ശ്രീധരനും ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടുണ്ട്.