രേണുക വേണു|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (19:46 IST)
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മാത്രമാണ് ഏക രക്ഷ. ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളുണ്ട്. സ്വിഗിയും സൊമാറ്റയും പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. സ്വിഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടത് ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പ്രമുഖ നടിക്കാണ് ദുരനുഭവം.
നടി നിവേദ പെതുരാജാണ് താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. തമിഴ്‌നാട്ടിലെ മൂണ്‍ലൈറ്റ് റസ്റ്റോറന്റില്‍ നിന്നാണ് സ്വിഗി വഴി താരം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ പാറ്റയുണ്ടെന്ന് താരം സ്വിഗിയെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പാറ്റയെ ലഭിച്ച വിവരം മറ്റ് ചിലരും താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് സ്വിഗി താരത്തിനു ഉറപ്പ് നല്‍കി. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് ഈ റസ്റ്റോറന്റ് നീക്കം ചെയ്യണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.