ധര്‍മപുരിയില്‍ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതിന് 15കാരിയെ മാതാപിതാക്കള്‍ വിറ്റു

ശ്രീനു എസ്| Last Modified വ്യാഴം, 24 ജൂണ്‍ 2021 (17:06 IST)
സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതിന് 15കാരിയെ മാതാപിതാക്കള്‍ വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ധര്‍മപുരിയിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് സഹോദരിയുടെ ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയത്. ഇതിനുപിന്നാലെ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ കുടുംബം ഒന്നരലക്ഷം രൂപയ്ക്ക് 35കാരന് വില്‍ക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ ജില്ല ശിശുക്ഷേമ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി കൗണ്‍സിലിങിന് വിധേയമാക്കി. പെണ്‍കുട്ടിക്ക് തുടര്‍ന്ന് പഠിക്കണമെന്നും സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നുമാണ് ആഗ്രഹമെന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :