1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 54,069 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 54,069 പേര്‍ക്ക്; മരണം 1,321

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 54,069 പേര്‍ക്ക്. 68,885 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 1,321 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി.
 
ഇതുവരെ രാജ്യത്ത് രോഗം മൂലം 3,91,981 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 6,27,057 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 30 കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
തിരുവല്ലയിലെ വാഹനാപകടത്തില്‍ ഏഴുവയസുകാരനും മുത്തശിയും മരിച്ചു