രാജ്യത്ത് വീണ്ടും കൽക്കരി ക്ഷാമം, ഹരിയാന,ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ പവർകട്ടിന് സാധ്യത

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (15:04 IST)
രാജ്യത്ത് വീണ്ടും കൽക്കരിക്ഷാമം രൂക്ഷമാകുന്നു. 12 സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ മോശമാണ്. ഇതിനെ തുടർന്ന് ഹരിയാന,ഗുജറാത്ത്,പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പവർക‌ട്ട് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം.


ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ട്. 12 സംസ്ഥാനങ്ങളിൽ നാലോ,അഞ്ചോ ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ബാക്കി.

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 173 താപവൈദ്യുത നിലയങ്ങളില്‍ നൂറിലും കല്‍ക്കരിയുടെ ക്ഷാമം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :