1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Loudspeakers can be used with permission

അനുമതിയോടെ ഉച്ചഭാഷിണി ഉപയോഗിക്കാം, ശബ്‌ദം വളപ്പിന് പുറത്തുപോവരുത്: യോഗി ആദിത്യനാഥ്

ഉച്ചഭാഷിണി
ആരാധനാലയങ്ങളിൽ അനുമതിയോടെ ഉച്ചഭാഷിണി ഉപയോഗിക്കാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനുമതിയോടെ ഉപയോഗിക്കാമെങ്കിലും ശബ്‌ദം ആരാധനാലയ വളപ്പിന് പുറത്തെ‌ത്തുന്നില്ല എന്നത് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
സ്വന്തമായ നിലയിൽ ആരാധന നടത്താൻ ഓരോരുത്തർ‌ക്കും അവകാശമുണ്ട്. എന്നാൽ അത് മറ്റൊരാൾക്ക് അസൗകര്യമാകരുത്. ആദിത്യനാഥ് പറഞ്ഞു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. 
അടുത്ത ലേഖനം
എൽഐ‌സി ഐപിഒ ഈയാഴ്‌ച തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന