ചെന്നൈ|
Last Modified വെള്ളി, 16 സെപ്റ്റംബര്‍ 2016 (08:11 IST)
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് മുഖ്യമന്ത്രി ജയലളിതയുടെ പിന്തുണയില്ല. ബന്ദിനെ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശക്തമായ പൊലീസ് സന്നാഹങ്ങളാണ് ചെന്നൈയിലടക്കം ഒരുക്കിയിരിക്കുന്നത്.
കാവേരി പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. ബന്ദിനെ നേരിടാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചു കഴിഞ്ഞു. ഡി എം കെ അടക്കം എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഭരണകക്ഷിയായ അണ്ണാ ഡി എം കെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.