ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ടത്.

himachal
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ജൂണ്‍ 2025 (11:24 IST)
himachal
ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 20 പേരെ കാണാതായി. കൂടാതെ രണ്ടുമരണവും സ്ഥിരീകരിച്ചു. കാംഗ്ര ജില്ലയിലെ
മണൂനി ഖാദിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമായത്. 20 പേര്‍ ഒഴുക്കില്‍ പെട്ടതായാണ് വിവരം. ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ടത്.

പ്രദേശത്ത് തുടരുകയാണ്. ഇതുമൂലം ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ പ്രതികരണ സേന, പ്രാദേശിക ഭരണകൂടം, റവന്യൂ വകുപ്പ് സംഘങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കുളു ജില്ലയില്‍ നിരവധി സ്‌കൂള്‍ കെട്ടിടങ്ങളും വീടുകളും കടകളും മേഘവിസ്‌ഫോടനത്തില്‍ തകരുകയും വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മലവെള്ളപ്പാച്ചിലില്‍ മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :