Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

Rain, Wind, Kerala Weather, Heavy Wind with Rain in Kerala, Wind Alert in kerala, ശക്തമായ കാറ്റിനു സാധ്യത, കാറ്റും മഴയും, ശക്തമായ കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍
Heavy Wind - Kerala Weather
അഭിറാം മനോഹർ| Last Modified ബുധന്‍, 25 ജൂണ്‍ 2025 (19:24 IST)
കാലവര്‍ഷം കേരളത്തിലെത്തി ഒരു മാസം തികയുമ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ. പതിവ് പോലെ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ഒരു മാസക്കാലത്ത് 17 ദിവസവും സംസ്ഥാനത്ത് ശരാശ്രിയില്‍ മഴ ലഭിച്ചു. മെയ് 24 മുതല്‍ 31 വരെ മാത്രം സംസ്ഥാനത്ത് പെയ്തത് 440 ശതമാനം അധികമഴയായിരുന്നു. തുടര്‍ന്നുള്ള 10 ദിവസം ദുര്‍ബലമായ കാലാവര്‍ഷം 11ന് ശേഷമാണ് പിന്നീട് ശക്തമായത്.


15,16 തീയ്യതികളില്‍ വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തി. കേരളത്തില്‍ ഇടയ്ക്കിടെ കാലവര്‍ഷക്കാറ്റിന്റെ ശക്തിവര്‍ധിക്കുന്നതിനാല്‍ ഇടവേളകളോട് കൂടിയ മഴ കുറച്ച് വര്‍ധിച്ച് ശനിയാഴ്ചയോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ലഭ്യമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :