1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJI Bobde your honour

'യുവര്‍ ഓണര്‍' എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശാസന

CJI Bobde
'യുവര്‍ ഓണര്‍' എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ശാസന. നിങ്ങള്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരെ എങ്ങനെ വേണമെങ്കിലും അഭിസംബോധന ചെയ്യാമെങ്കിലും ഇത്തരത്തില്‍ തെറ്റായ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകന്‍ ഉടന്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
 
2006ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജഡ്ജിമാരെ സര്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് പ്രമേയം പാസാക്കിയിരുന്നു. 2014ലില്‍ സമാനമായ സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്ത് അഭിഭാഷകനെ ശാസിച്ചിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 13,742 പേർക്ക് കൊവിഡ്; രാജ്യത്ത് ആകെ രോഗബാധിതർ 1,10,30,176