അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ രണ്ടും കല്‍പ്പിച്ച് സഞ്ജു; രാജസ്ഥാന് റോയല്‍സിനെ കപ്പടിപ്പിക്കുമെന്ന് മലയാളി താരം
- ജംഗിൾ സഫാരിയുടെ മറവിൽ നിശാപാർട്ടി,റഷ്യൻ മോഡലുകൾ: ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ
- സൂപ്പര്‍താരങ്ങളുടെ പിണക്കം എത്ര വലുതെന്ന് മലയാളികള്‍ മനസിലാക്കിയത് ഒരു വിവാഹവേദിയില്‍ ! മഞ്ഞുരുകിയത് മറ്റൊരു വിവാഹവേദിയില്‍; മമ്മൂട്ടി-സുരേഷ് ഗോപി തര്‍ക്കത്തിനു കാരണം എന്ത്?
- കൊച്ചിയിലെ നാവികസേനാ മേധാവിക്ക് അന്ന് തകഴി 'ഹലോ' പറഞ്ഞു തുടങ്ങി: മലയാളിയുടെ മൊബൈല്‍ ചരിത്രത്തിന് 25 വയസ്
- ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ: താണു പത്മനാഭൻ അന്തരിച്ചു
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ശുഭം കുമാറിന്, ആറാം റാങ്ക് മലയാളിയായ മീരയ്ക്ക്
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിതാ ജെയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി.തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.
മലയാളികളായ മിഥുന് പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന് (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര് നായര്‍ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), എംബി ശില്പ (റാങ്ക് 147), രാഹുല്‍ ആര് നായര്‍ (റാങ്ക് 154), എംഎല് രേഷ്മ (256), കെ അര്ജുന് (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക്ലിസ്റ്റിലെ മറ്റ് മലയാളികൾ.