കൊച്ചിയിലെ നാവികസേനാ മേധാവിക്ക് അന്ന് തകഴി 'ഹലോ' പറഞ്ഞു തുടങ്ങി: മലയാളിയുടെ മൊബൈല്‍ ചരിത്രത്തിന് 25 വയസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (19:06 IST)
മലയാളിയുടെ മൊബൈല്‍ ചരിത്രത്തിന് 25 വയസായി. 1996 സെപ്റ്റംബര്‍ 17നായിരുന്നു ആ സുദിനം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള ആദ്യ മൊബൈല്‍ ഫോണിലൂടെ കൊച്ചിയിലെ ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എആര്‍ ടാന്‍ഡന് ഹലോ പറഞ്ഞു. നോക്കിയയുടെ ഹാന്‍സെറ്റായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. എസ്‌കോട്ടെല്‍ ആയിരുന്നു സേവന ദാതാവ്. കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടായതെന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :