ഇത്തവണ രണ്ടും കല്‍പ്പിച്ച് സഞ്ജു; രാജസ്ഥാന്‍ റോയല്‍സിനെ കപ്പടിപ്പിക്കുമെന്ന് മലയാളി താരം

രേണുക വേണു| Last Updated: തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:20 IST)

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസണ്‍ തികഞ്ഞ് ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ രാജസ്ഥാനെ കിരീട നേട്ടത്തില്‍ എത്തിക്കുമെന്നാണ് സഞ്ജു പറയുന്നത്. പ്ലേ ഓഫില്‍ കയറുക മാത്രമല്ല കിരീടം നേടുക കൂടിയാണ് ലക്ഷ്യമെന്ന് ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോയില്‍ സഞ്ജു പറഞ്ഞു.

'ഞങ്ങള്‍ വളരെ യങ് ആയിട്ടുള്ള ഐപിഎല്‍ ടീമാണ്. പോരാടുകയും വിജയിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ സാധിക്കാവുന്ന കളികളിലെല്ലാം ഞങ്ങള്‍ക്ക് ജയിക്കണം. പ്ലേ ഓഫിലേക്ക് കയറുക എന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, ഈ സീസണില്‍ കിരീടം സ്വന്തമാക്കുക കൂടിയാണ്.' സഞ്ജു പറഞ്ഞു.

അതേസമയം, പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് നാല് കളികളില്‍ എങ്കിലും ജയിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :