ജംഗിൾ സഫാരിയുടെ മറവിൽ നിശാപാർട്ടി,റഷ്യൻ മോഡലുകൾ: ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (18:08 IST)
ബെംഗളൂരുവിൽ ജംഗിൾ സഫാരിയുടെ മറവിൽ ലഹരിപാർട്ടി നടത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘം പിടിയിൽ. ശനിയാഴ്‌ച രാത്രി അനേക്കലിലെ റിസോർട്ടിൽ പോലീസ് നടത്തിയപരിശോധനയിലാണ് 28 പേരടങ്ങിയ സംഘം പിടിയിലായത്.

പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊക്കെയ്‌ൻ, മരിജുവാന തുടങ്ങിയ നിരോധിത വസ്‌തുക്കളും പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിൽ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു നിശാപാർട്ടി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിദേശത്ത് നിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :