അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (16:25 IST)
ഇന്ത്യ-അതിര്‍ത്തി ഭാഗത്ത് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടിയന്തര യോഗം വിളിച്ചു. പ്രതിരോധമന്ത്രിയെ കൂടാതെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രിയാണ് ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് ആക്രമണത്തില്‍ ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :