ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (18:17 IST)
ഇന്ത്യാ -
ചൈന അതിര്‍ത്തിയായ പാന്‍ഗോങ് തടാകം വഴിയും കര മാര്‍ഗവും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമം ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തടഞ്ഞു. കഴിഞ്ഞ മാസം 22 നാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റശ്രമം നടന്നത്.
ലഡാക്കില്‍ ഇന്ത്യയിലും ചൈനയിലുമായാണ് പാന്‍ഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ 45 കി.മീ ഇന്ത്യയിലും 90 കി.മീ ചൈനയിലുമാണ്. തടാകത്തിലൂടെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നതിന്റെ പിന്നാലെ തടാകത്തിന് സമാന്തരമായി കര മാര്‍ഗ്ഗവും ചൈനീസ് സൈന്യം എത്തിയിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ചൈനീസ് സൈന്യത്തെ ഇന്തൊ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തടയുകയായിരുന്നു. ഇന്ത്യയും ചൈനയും ഒരു പോലെ അവകാശവാദമുന്നയിക്കുന്ന ഫിംഗര്‍ ഫോര്‍ പ്രദേശം വരേയും ചൈനീസ് സൈന്യമെത്തിയിരുന്നു. ഈ പ്രദേശം വരെ നേരത്തെ ചൈന റോഡും നിര്‍മ്മിചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.