ഡെങ്കിപ്പനിയെ ഇനി പേടിക്കേണ്ട, മരുന്ന് പരീക്ഷണം വിജയം

ഡെങ്കിപ്പനി, വാക്സിന്‍, ഇന്ത്യ
ലയോണ്‍| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (12:29 IST)
ഇന്ത്യയുള്‍പ്പെടേയുള്ള വികസ്വര രാജ്യങ്ങളില്‍ വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന ഡെങ്കിപ്പനിക്കുള്ള മരുന്ന് പരീക്ഷണം വിജയമായി. ലോകത്തിലാദ്യമായാണ് ഡെങ്കിപ്പനിക്കെതിരായ വാക്സിന്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടത്. വാക്സിന്‍ പരീക്ഷണം നടന്നത് ഇന്ത്യയിലായിരുന്നു.

ഡല്‍ഹി, ലുധിയാന, ബെംഗളുരു, പുണെ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളിലാണ് ജനങ്ങളില്‍ പരീക്ഷണം നടത്തിയത്. ഡങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ മരുന്ന് ഇന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ചതായി വാക്സിന്‍ നിര്‍മാതാക്കളാണ് അറിയിച്ചത്. സനോഫി പാസ്ചര്‍ എന്ന മരുന്ന് കമ്പനിയാണ് മരുന്ന് നിര്‍മ്മിച്ചത്.

സി വൈഡി - ടിഡിവി എന്ന വാക്സിനാണ് ഇന്ത്യയില്‍ 18നും 45നും ഇടയിലുള്ളവരില്‍ പരീക്ഷിച്ച് വിജയിച്ചത്. ഇതോടെ ഈ വാക്സിന്‍ അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :