കട്ടക്ക്|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (09:00 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 169 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യന്‍ ഓപ്പണര്‍മാരായ അജിങ്ക രഹാനയുടെയും ശിഖര്‍ ധവാന്‍െയും സെഞ്ച്വറിമികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സെടുക്കവേ എല്ലാ ബാറ്റ്മാന്‍മാരും പുറത്തായി.
ഒന്നാം വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്നുണ്ടാക്കിയ 231 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വലിയ ടോട്ടല്‍ ഒരുക്കിയത്. രഹാനെ 108 പന്തില്‍ 13 ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെയാണ് 111 റണ്‍സ് നേടിയത്. ധവാനാവട്ടെ 107 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടെ 113 റണ്‍സ് നേടി. ഓപ്പണര്‍മാര്‍ക്കു പുറമെ 34 പന്തില്‍ 52 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത സുരേഷ് റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍ പോലും അമ്പത് തികച്ചില്ല. 43 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്.