ഇന്ത്യ- പാകിസ്ഥാന്‍ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ചു

കാശ്മീര്‍| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (16:50 IST)
വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരബന്ധം താത്കാലികമായി നിര്‍ത്തിവച്ചു. വാഗാ അതിര്‍ത്തിയിലുണ്ടായി സ്‌ഫോടനത്തെ തുടര്‍ന്നാണിത്.

നിലവില്‍ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പാക് കസ്റ്റംസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഇന്ത്യയിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ അര്‍ദ്ധസൈനിക വിഭാഗം ചെക് പോസ്റ്റില്‍ തടഞ്ഞിരിക്കുകയാണ്.

ഇതേത്തുടര്‍ന്ന് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ചരക്കുമായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥിതി രണ്ടു ദിവസത്തേക്ക് കൂടി തുടരുമെന്നുമാണ് കരുതപ്പെടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :