ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
തിങ്കള്‍, 13 ജൂലൈ 2015 (11:57 IST)
മലയാളിയായ പ്രമുഖ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സിംബാബ്‌വെയ്ക്ക് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. ടീമില്‍ സഞു്ജുവിനെ ഉള്‍പ്പെടുത്തിയതായി ബി സി സി ഐ ഔദ്യോഗികമായി അറിയിച്ചു.
അമ്പാട്ടി റായുഡുവിന് പകരമാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പാട്ടി റായിഡുവിന് പരുക്കേറ്റതിനാലാണ് പകരക്കാരനായി സഞ്ജു ഇറങ്ങുന്നത്.
സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ മലയാളി ബാറ്റ്സ്‌മാന്‍ ആണ് സഞ്ജു. ഇതിനു മുമ്പ് ഇന്ത്യന്‍ ടീമില്‍ എത്തിയ മലയാളി താരങ്ങള്‍ എല്ലാം ബോളര്‍മാര്‍ ആയിരുന്നു.