ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (22:04 IST)
ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതായി കേന്ദ്രം. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.

ഇവിടങ്ങളില്‍ നിന്നെത്തുന്ന ആര്‍ക്കെങ്കിലും പരിശോധനയില്‍ പോസിറ്റീവ് ആയാലോ ലക്ഷണങ്ങളുണ്ടെങ്കിലോ അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. യാത്രക്കാരുടെ ആരോഗ്യ നില സാക്ഷ്യപ്പെടുത്തുന്നതിനായി എയര്‍ സുവിധ എന്ന ഫോം പൂരിപ്പിച്ചു നല്കേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :