സിഖ് ദമ്പതികള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് അകാല്‍ തക്ക് മേധാവി

അമൃത്സര്‍| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (18:52 IST)
സിഖ് ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെങ്കിലും വേണമെന്ന നിര്‍ദ്ദേശവുമായി അകാല്‍ തക്ക് മേധാവി ഗിയാനി ഗുര്‍ബചന്‍ സിംഗ്. സമുദായത്തിലെ ജനസംഖ്യ കുറഞ്ഞ് വരുന്നത് പരിഹരിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും പാട്യലയില്‍ ഒരു പത്രസമ്മേളനത്തില്‍ ഗുര്‍ബചന്‍ സിംഗ് പറഞ്ഞു.

ജനസംഖ്യ കൂടുതലുള്ളവര്‍ക്ക് കൂടുതല്‍ ജനപ്രതിനിധികളെ ലഭിക്കുന്നു എന്ന് അഭിപ്രായപ്പെട്ട
ഗുര്‍ബചന്‍ സിംഗ് ഒരു ഭാഗത്ത് രണ്ടു കുട്ടികള്‍ മാത്രമുള്ള കുടുംവും മറുഭാഗത്ത് 10 കുട്ടികള്‍ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ വോട്ട് കൂടുതല്‍ ലഭിക്കുന്നതും വിജയിക്കുന്നതും ആരാണെന്ന് മനസ്സിലാക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനാലാണ് താന്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് അഭിപ്രായപ്പെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഇതാദ്യമായാല്ല സിഖ് കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. മുന്‍പും ഈ നിര്‍ദേശം നല്‍കിയിരുന്നു. സമുദായത്തിലെ ഒരു ശതമാനം മാത്രമാണ് തന്റെ അഭിപ്രായത്തെ എതിര്‍ക്കുന്നതെന്നും 99 ശതമാനവും തന്റെ നിലപാടിനോട് യോജിപ്പുള്ളവരാണെന്നും ഗുര്‍ബചന്‍ സിംഗ് പറഞ്ഞൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :