ഐപിഎല്‍: ഹൈദരാബാദിന് അഞ്ചു റണ്‍സ് ജയം

Last Modified ചൊവ്വ, 12 മെയ് 2015 (10:33 IST)
ഹൈദരാബാദ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 5 റണ്‍സിന് തോല്‍പ്പിച്ച് സണ്‍ റൈസേഴ്സ് ഹൈദരാബാദ് സണ്‍റൈസേഴ്സ്. ഡേവിഡ് വാര്‍ണറിന്റെ (81)
തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്സ് 20 ഓവറില്‍ അ‍ഞ്ചു വിക്കറ്റിന് 185 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 180 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍
44 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത പൊരുതിയെങ്കിലും പഞ്ചാബിന് ജയിക്കാനായില്ല.

നല്ല തുടക്കം ലഭിച്ചിട്ടും മധ്യനിര ഫോമിലാകാത്തതാണ് പഞ്ചാബിന് വിനയായത്. തകര്‍ത്തടിച്ച് കളിച്ച മില്ലറിന് പിന്തുണ നല്‍കാന്‍ മറ്റ് ബാറ്റ്സ്മന്‍മാര്‍ക്ക് സാധിച്ചില്ല. മാക്‌സ്വെല്‍ 11ഉം ബെയ്ലി 6നും പുറത്തായി. ഇതാണ് പഞ്ചാബിനെ പത്താം തോല്‍വിയിലേക്ക് തള്ളിവിട്ടത്. കളിയില്‍ ജയിച്ചതോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ബാംഗ്ലൂരും മുംബൈയുമാണ് 14 പോയിന്റുമായി മൂന്നാംസ്ഥാനത്തുള്ള സണ്‍ റൈസേഴ്‌സിന്റെ അടുത്ത എതിരാളികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :