പഞ്ചാബില്‍ ഓടുന്ന ബസ്സില്‍ വീണ്ടും മാനഭംഗം

ചണ്ഡിഗഡ്| JOYS JOY| Last Modified തിങ്കള്‍, 4 മെയ് 2015 (08:36 IST)
പഞ്ചാബില്‍ ഓടുന്ന ബസ്സില്‍ വീണ്ടും കൂട്ടമാനഭംഗം. പട്യാലയിലാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ ഡ്രൈവറും കണ്ടക്‌ടറും അറസ്റ്റിലായി.

ഒരാഴ്ചയ്ക്കിടെ പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ബലാത്സംഗ കേസ് ആണിത്. ഓടുന്ന ബസില്‍ അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. പീഡനത്തെ ചെറുത്ത പെണ്‍കുട്ടിയെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അതേസമയം, സുഹൃത്തിന്റെ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :