2020ല്‍ ഇന്ത്യയില്‍ ദിവസവും ശരാശരി 31 കുട്ടികള്‍ വീതം ആത്മഹത്യ ചെയ്തിരുന്നതായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (15:55 IST)
2020ല്‍ ഇന്ത്യയില്‍ ദിവസവും ശരാശരി 31 കുട്ടികള്‍ വീതം ചെയ്തിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്ക്. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറയുടെ കണക്കുപ്രകാരം 2020ല്‍ 11,396 കുട്ടികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 2019ല്‍ 9613 കുട്ടികളായിരുന്നു ആത്മഹത്യ ചെയ്തിരുന്നത്. 18 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

ഇതില്‍ കുടുംബ പ്രശ്മങ്ങള്‍ മൂലം മരിച്ചത് 4006 കുട്ടികളാണ്. പ്രണയം മൂലം 1,337 കുട്ടികളും രോഗം മൂലം 1,327 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്. 18 വയസിനു താഴെയുള്ളവരുടെ കണക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :