ടി 20 ലോകകപ്പ് പരാജയം: ഇന്ത്യ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമാക്കി നൽകിയെന്ന് വിവിഎസ് ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (14:49 IST)
ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ആരാധകർ മാത്രമല്ല മുൻ ഇന്ത്യൻ താരങ്ങളും ടീമിന്റെ പ്രകടനത്തിൽ വലിയ വിമർശനമാണ് ഉയർത്തുന്നത്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു മത്സരത്തിൽ ചെയ്‌തതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ല‌ക്ഷ്‌മൺ.

ഈ തോൽവി ടീം ഇന്ത്യയെ വേദനിപ്പിക്കണം. ഷോട്ട് സെലക്ഷനുകള്‍ തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ന്യൂസിലൻഡ് നന്നായി ബൗൾ ചെയ്‌തു എന്നത് സത്യമാണ്. എന്നാൽ കിവികൾക്ക് കാര്യങ്ങൾ എളു‌പ്പമാക്കി കൊടുത്തു. നെറ്റ് റൺ റേറ്റിലും പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ‌‌യുടെ സെമി ഫൈനൽ പ്രവേശനസ്വപ്‌നങ്ങൾ വിദൂരമാണെന്നും വിവിഎസ് ലക്ഷ്‌മൺ ട്വീറ്റ് ‌ചെയ്‌തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ വെറും 110 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ 48 റൺസിനിടെ ഇന്ത്യയ്ക്ക് നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :