സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (14:37 IST)
മകള്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ മാതാവ് വിഷം കഴിച്ചു. അന്‍സി കോട്ടേജില്‍ റസീനയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ വാതില്‍ തുറക്കുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നുപുലര്‍ച്ചെയാണ് കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ മുന്‍
മിസ് കേരള കൂടിയായ അന്‍സി കബീര്‍ മരിച്ചത്.