അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെ: വി മുരളീധരൻ
- ‘മാണി എരങ്ങയെ പോലെ, മൃതസഞ്ജീവനി കൊടുത്താൽ പോലും ഇനി യു ഡി എഫ് രക്ഷപ്പെടില്ല‘: വെള്ളാപ്പള്ളി
- വരവറിയിച്ച് ബെന്റ്ലി ബെന്റെയ്ഗ് V8
- കടല കൊറിച്ചുകൊണ്ട് കൊളസ്ട്രോളിനോട് നോ പറയാം !
- മരണം സ്വപ്നം കണ്ടാൽ...? അറിഞ്ഞിരിക്കണം ഇക്കാര്യം !
ആറാം വയസിൽ വിവാഹിതയായി: പതിനെട്ടാം വയസിൽ വിവാഹ മോചനത്തിന് കോടതിയിൽ
രാജസ്ഥാൻ: രാജസ്ഥാനിൽ ബാല വിവാഹത്തിന് ഇരയായ പെൺകുട്ടി വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. ആറാം വയസിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ പിന്റു ദേവിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തന്റേത് ബാല വിവാഹമായിരുന്നു എന്നും. ഭർത്താവിനോടൊപ്പം ജീവിക്കാൻ തനിക്ക് താല്പര്യമില്ലെന്നും പെൺകുട്ടി കോടതിയിൽ തുറന്ന് പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആറാം വയസിൽ വിവാഹിതയാകാൻ താൻ നിർബന്ധിതയാവുകയായിരുന്നു എന്നും പെൺകുട്ടി കോടതിയിൽ വ്യക്തമാക്കി.
2006ലാണ് പിന്റു ദേവി വിവാഹിതയാകുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് പെൺകുട്ടി ഇരയായിരുന്നു. അതേസമയം ഭർത്താവിന്റെ വീട്ടുകാർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് എന്ന് കോടതി നിരീക്ഷിച്ചു. ഇവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു എൻ ജി ഒയുടെ സഹായത്തോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
ഫോട്ടോ ക്രഡിറ്റ്: ലോക് വാർത്ത