ഗാസിയാബാദ്|
jibin|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (12:40 IST)
ഹോം വര്‍ക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.
ഗുരുതരമായി പരിക്കേറ്റ് അവശനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ കൃഷണ പബ്ളിക് സ്കൂളിലെ അക്ഷയ് എന്ന ആറു വയസ്സുകാരനാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കുട്ടി ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കലി പൂണ്ട
അധ്യാപിക ചൂരലും സ്റ്റീല്‍ റൂളറുപയോഗിച്ച് കുട്ടിയെ തല്ലുകയായിരുന്നു. ചൂരലിനുള്ള അടിയേറ്റ് കുട്ടിയുടെ പുറം മുഴുവന്‍ ചുവന്ന് നീര് വന്ന അവസ്ഥയിലാണ്.
കുട്ടിയുടെ നിലവിളി പുറത്തത്തൊതിരിക്കാന്‍ വായില്‍ തൂവാല തിരുകിയ ശേഷം വീണ്ടും അടിക്കുകയായിരുന്നു. തല്ലിയിട്ടും അരിശം തീരാത്ത അധ്യാപിക ഉച്ചഭക്ഷണം കഴിക്കാനും അനുവദിച്ചില്ല. പകരം കുട്ടിയെ കൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അധ്യാപികക്കെതിരെ ഐപിസി 323 വകുപ്പു പ്രകാരം കേസെടുത്തു. കുറ്റക്കാരിയായ അധ്യാപികക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.