'പ്ളസ്ടുവിനായി ഒരുകോടിരൂപ കോഴ ചോദിച്ചു, പേരുകൾ ഇപ്പോൾ പറയില്ല'

  പ്ളസ്ടു ,  ഓമന , കോഴ , കൊല്ലം പുത്തൂർ എസ്എൻജിഡി , അധ്യാപിക
കൊല്ലം| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (13:12 IST)
സംസ്ഥാനത്ത് അനുവദിച്ച പ്ളസ്ടു ബാച്ചുകളില്‍ അഴിമതി നടന്നുവെന്ന് തെളിവുമായി കൊല്ലം പുത്തൂർ എസ്എൻജിഡി വെക്കേഷണൽ ഹയ‌ർ സെക്കൻഡറി സ്കൂൾ മാനേജർ ശ്രീറാം. തന്നോട് ഒരു കോടി രൂപയാണ് ചില രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതെന്നാണ് വ്യക്തമാക്കിയത്.

ഒരു കോടിരൂപ തന്നാല്‍ പ്ളസ്ടു അനുവദിക്കാമെന്നും പണം നൽകാനായില്ലെങ്കിൽ നാല് പേരെ സ്കൂളിൽ നിയമിക്കണമെന്നുമാണ് ചിലര്‍ ആവശ്യപ്പെട്ടത്. മൂന്ന് അധ്യാപകരേയും ഒരു പ്യൂണിനേയും നിയമിക്കണമെന്ന് അവര്‍ കട്ടായം പറയുകയായിരുന്നുവെന്ന് സ്കൂൾ മാനേജർ ഓമന ശ്രീറാം പറഞ്ഞു.

എന്നാല്‍ തന്നെ സമീപിച്ചവരുടെ പേരുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകുന്ന പരാതിയിൽ പണം ചോദിച്ചവരുടെ പേരുകള്‍ നൽകുമെന്നും ഓമന ശ്രീറാം അറിയിച്ചു. ഒരു സ്വകാര്യ ടീവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :