1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Chhattisgarh crpf constable released

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിച്ചു

Chhattisgarh
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിച്ചു. സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനെയാണ് മോചിപ്പിച്ചത്. സിആര്‍പിഎഫ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബീജാപ്പൂരില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയിരുന്നത്.
 
ഏറ്റുമുട്ടലില്‍ 22 സൈനികരാണ് വീരമൃത്യുവരിച്ചിരുന്നത്. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
അടുത്ത ലേഖനം
കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി