കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

ശ്രീനു എസ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (08:17 IST)
കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിലാണ് മാറ്റം ഇല്ലാത്തത്. കേരളത്തില്‍ വരുന്നവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ് വന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവിടെ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. വന്നിട്ട് ഉടന്‍ മടങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :