ചെന്നൈയില്‍ മഴക്കെടുതിയില്‍ നാലുമരണം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (08:59 IST)
ചെന്നൈയില്‍ മഴക്കെടുതിയില്‍ നാലുമരണം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെയാണ് കനത്ത മഴ തുടരുന്നത്. വന്ദേഭാരത് അടക്കം ആറുട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ ചെന്നൈ- കൊല്ലം ട്രെയിനും ഉള്‍പ്പെടുന്നു.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേറ്റ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :