ചെന്നൈയില്‍ കഴിഞ്ഞ ദിവസം പെയ്തത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ, 10 വിമാനങ്ങള്‍ ബംഗളുരുവിലേക്ക് തിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (13:16 IST)
ചെന്നൈയില്‍ കഴിഞ്ഞ ദിവസം പെയ്തത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴയാണ് പെയ്തത്.
1997ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയുന്നത് ആദ്യമായാണ്. ശക്തമായ മഴ കാരണം 10 വിമാനങ്ങള്‍ ബംഗളുരുവിലേക്ക് തിരിച്ചുവിട്ടു.

മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പടെയുള്ള ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വെല്ലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകള്‍ക്കാണ് അവധി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :