'മരിച്ചിട്ടുണ്ടെങ്കില്‍ അമ്മയെ കാണുമായിരുന്നില്ല'; കാലങ്ങള്‍ക്കുശേഷം അമ്മയെ കാണാന്‍ വീട്ടിലെത്തി നടന്‍ ബാല

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ജൂലൈ 2023 (10:45 IST)
അമ്മയെ കാണാനായി ചെന്നൈയിലെ വീട്ടിലെത്തി ബാല. ആശുപത്രി ജീവിതം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണാനായ സന്തോഷം ബാല പങ്കുവയ്ക്കുകയാണ്. ചിലപ്പോള്‍ ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ അമ്മ തന്നെ കാണുമായിരുന്നില്ലെന്നും മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നതെന്നും നടന്‍ പറയുന്നു.

തങ്കമേയെന്നാണ് എന്നാണ് അമ്മ മകനെ സ്‌നേഹത്തോടെ വിളിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ശിവയുടെ സഹോദരന്‍ കൂടിയാണ് ബാല.
മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു ആദ്യം നടന്‍ ചികിത്സ തേടിയത്.കരള്‍ രോഗവുമായി ബന്ധപ്പെട്ട് നടന്റെ ആരോഗ്യസ്ഥിതി മോശമാക്കുകയും പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നിലവില്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് നടന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :