സാമ്പത്തിക ബാധ്യത: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്‌ ആത്മഹത്യ ചെയ്‌തു

സാമ്പത്തിക ബാധ്യത: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്‌ ആത്മഹത്യ ചെയ്‌തു

ചെന്നൈ, കൊലപാതകം, ആത്മഹത്യ, വ്യാപാരം chennai, murder, suicide, business
ചെന്നൈ| Sajith| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (13:27 IST)

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കോടികളുടെ നഷ്‌ടം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്‌ ചെയ്‌തു. ചെന്നൈയിലെ ഗോവിന്ദപ്പ നായ്‌ക്കര്‍ സ്‌ട്രീറ്റിലാണ് സംഭവം നടന്നത്.

ദേവേന്ദ്ര കുമാര്‍, ഭാര്യ ദീപ്‌തി, മക്കളായ സുര്‍ഭി, മാനസ്‌ എന്നിവരാണ്‌ മരിച്ചത്‌. ഭാര്യയുടെയും കുട്ടികളുടെയും
കഴുത്തുമുറിച്ച ശേഷം സ്വയം കഴുത്ത്‌ മുറിച്ചായിരുന്നു ദേവേന്ദ്ര കുമാര്‍ ജീവനൊടുക്കിയത്‌.

കഴിഞ്ഞ ബുധനാഴ്‌ച്ച പല ആളുകളും ദേവേന്ദ്ര കുമാറിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കിയിരുന്നു. വൈകുന്നേരം ഭാര്യയ്‌ക്കും കുട്ടികള്‍ക്കുമൊപ്പം സിനിമയ്‌ക്ക് പോയി തിരികെ വന്ന ശേഷമാണ്‌ ദേവേന്ദ്ര കുമാര് കൊലപാതകം നടത്തിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :