ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (12:16 IST)
ബലാത്സംഗത്തിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. നൂറ് ശതമാനവും പെള്ളലേറ്റ പെണ്‍കുട്ടി ബുധനാഴ്ച പുലര്‍ച്ചെ 3.30ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. നോയ്‌ഡയിലെ ഗൗതം ബുദ്ധാനഗര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറും. പ്രതിക്കെതിരെ മാനഭംഗക്കുറ്റത്തോടൊപ്പം കൊലക്കുറ്റവും ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശ്വനികുമാര്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ മാനഭംഗക്കുറ്റത്തോടൊപ്പം കൊലക്കുറ്റവും ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്‌ത ശേഷം തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് സ്കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. പിന്നീട് ട്യൂഷനായി പുറത്തുപോകുന്ന സമയത്തും ഇയാള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പുറത്ത് പോകാന്‍ കഴിയാറില്ലെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.