കായംകുളം|
Sajith|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (10:50 IST)
ഗര്‍ഭിണിയായ യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരം തെക്ക് തെക്കന്‍ ചേരില്‍ ഉദയന്‍ എന്നയാളുടെ മകളും പത്തിയൂര്‍ക്കാല കൊച്ചയ്യത്ത് ഷിബുവിന്‍റെ ഭാര്യയുമായ ശ്യാമ എന്ന ഇരുപത്തിമൂന്നുകാരിയാണു തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിക്കായിരുന്നു സംഭവം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളു. കായംകുളം താലൂക്ക് ആശുപത്രി ലബോറട്ടറി ജീവനക്കാരിയാണു ശ്യാമ.
ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മൃതദേഹത്തിനരികെ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.