തമിഴ്‌നാട്ടില്‍ നേതൃമാറ്റം; പനീർ സെൽവം ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയാകാന്‍ രണ്ടു പേര്‍, ചര്‍ച്ചകളും കൂടിക്കാഴ്‌ചകളും സജീവം!
അമ്മ തിരിച്ചുവരുമൊ ?; തമിഴ്‌നാട്ടില്‍ നേതൃമാറ്റം - നീക്കങ്ങള്‍ക്ക് പിന്നില്‍ ജയലളിതയുടെ അടുപ്പക്കാരന്‍!
മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യതയൊരുങ്ങുന്നു.പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന ധനമന്ത്രി ഒ പനീർ സെൽവം ഗവർണർ വിദ്യാസാഗർ റാവുവിനെ കാണുകയും കൂടിക്കാഴ്‌ചയും ചര്‍ച്ചയും നടത്തുകയും ചെയ്‌തു.
ഭരണപ്രതിസന്ധി ഒഴിവാക്കാൻ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് പനീർ സെൽവം ഗവര്‍ണറെ കണ്ടത്. ഇ പഴനിസ്വാമിയോ പനീർസെൽവമോ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ഏതാനും ദിവസം കൂടി ജയലളിത ആശുപത്രിയിൽ തുടരുമെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചതോടെയാണ് ഈ നീക്കങ്ങള്‍ ശക്തമായത്.
കൂടിക്കാഴ്‌ചയില്‍ പനീർ സെൽവത്തിനൊപ്പം ചീഫ് സെക്രട്ടറി രാമമോഹനറാവുവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഭരണനിർവഹണം എങ്ങനെ നടക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഗവർണർ അന്വേഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.