ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്ക, ജയിലില്‍ ചികിത്സ നിഷേധിക്കുന്നു; മനുഷ്യാവകാശ ലംഘനമെന്ന് ഡോക്ടര്‍

ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ശരിയായ ചികിത്സ ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും ഡോ ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

റെയ്‌നാ തോമസ്| Last Modified ശനി, 4 ജനുവരി 2020 (16:06 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലിനുളളില്‍ ചികിത്സ നിഷേധിക്കുന്നതായി ഡോക്ടര്‍. ആസാദിന്റെ ഡോക്ടറായ ഡോ. ഹര്‍ജിത് സിങ് ഭട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ശരിയായ ചികിത്സ ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും ഡോ ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

രോഗവിവരത്തെക്കുറിച്ച് ആസാദ് തീഹാര്‍ ജയില്‍ അധികൃതരോട് വ്യക്തമാക്കിയെങ്കിലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആഴ്ചയില്‍ രണ്ട് തവണ ആസാദിന് ഫ്‌ളെബോടമി ചികിത്സ ചെയ്യാറുളളതാണ്. ഇപ്പോള്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതമോ, സ്‌ട്രോക്കോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് ഡോ. ഹര്‍ജിത് സിങ് ഭട്ടിയുടെ ചികിത്സയിലാണ്. എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും പ്രോഗ്രസീവ് മെഡിക്കോസ് ആന്‍ഡ് സയന്റിസ്റ്റ് ഫോറം ദേശീയ പ്രസിഡന്റുമാണ് ഇദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :