ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 3 ജനുവരി 2020 (14:37 IST)
സിസിടിവി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാലിന്യം ദേശീയപാതയിൽ ഉപേക്ഷിച്ച കായംകുളം സ്വദേശിയിൽ നിന്നും 30,000 രൂപ പിഴ ഈടാക്കി നഗരസഭ. ഹരിപ്പാട്
നഗരസഭ പരിധിയിൽ ആർകെ ജങ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം ഉപേക്ഷിച്ചത്. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ആണ് വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചത്.
കായംകുളം സ്വദേശി ഷമീമില്‍ നിന്നും ഹരിപ്പാട് നഗരസഭയാണ് ഇത്രയും പിഴ ഈടാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃള്‍ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശമായിരുന്നു അത്. പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി.
തുടര്‍ന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുയായിരുന്നു. ഇതേതുടര്‍ന്ന് മുപ്പതിനായിരം രൂപ നഗരസഭാ അധികൃതര്‍ ഷമീമില്‍ നിന്നും ഈടാക്കി. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.