ചൂതാട്ട പരസ്യങ്ങൾ നൽകരുത്, മാധ്യമങ്ങൾക്ക് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (16:59 IST)
ചൂതാട്ട, വാതുവെയ്പ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം. രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്ക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും ടെലിവിഷൻ ചാനലുകൾക്കുമാണ് മന്ത്രാലയം കർശന നിർദേശം നൽകിയത്.

ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കർശന നിലപാടുമായി എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :