കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധനവ് മരവിപ്പിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (14:46 IST)
കേന്ദ്രജീവനക്കാരുടെയും പെൻഷൻക്കാരുടെയും വർധിപ്പിച്ച നടപടി മരവിപ്പിച്ചു.കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കഴിഞ്ഞ മാസമാണ് സർക്കാർ ഡിഎ 17 ശതമാനത്തിൽ നിന്നും 21 ശതമാനമായി ഉയർത്തിയത്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ തീരുമാനം. ഈ കലണ്ടർ വർഷം ഈ തീരുമാനം നടപ്പാക്കണ്ടായെന്നും 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനകളും ഒഴിവാക്കുകയും ആണെന്നാണ് പുതിയ തീരമ്മാനം.

ഇതോടെ നിലവിലുള്ള ക്ഷാമബത്ത നിരക്ക് തന്നെയായിരിക്കും തുടരുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെർ ചിലവ് കുറയ്‌ക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :