'ഒരായിരം നന്ദി, നമ്മൾ അതിജീവിക്കും'; മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും നന്ദി അറിയിച്ച് ജയിൽ വകുപ്പ്

അനു മുരളി| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (16:59 IST)
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജയിൽ വകുപ്പ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം റിലീസ് ചെയ്ത് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ആർ സൂരജ് ആണ്. സിറ്റി കണ്ട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ജി ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

സോനു സുരേന്ദ്രനാണ് ഈ ഹ്രസ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയകൾ വഴി പങ്കുവെച്ച മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും നന്ദി അറിയിച്ച് അധികൃതർ രംഗത്തെത്തി. 'മമ്മൂക്കയും ചാക്കോച്ചനും കുറച്ചു മണിക്കൂറുകൾക്കു മുന്നേ ജയിൽ വകുപ്പിന് വേണ്ടി ഞങ്ങൾ ചെയ്ത ഒരു കുഞ്ഞു ചിത്രം റിലീസ് ചെയ്തിരുന്നു… ഒരായിരം നന്ദി.
നമ്മൾ അതിജീവിക്കും.”
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :