കണ്ണൂരിൽ ലോക്ക്ഡൗൺ ലംഘനം, നഗരത്തിൽ ഗതാഗതക്കുരുക്ക്!

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (11:41 IST)
നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് കണ്ണൂരിൽ വാഹനങ്ങളുടെ നീണ്ടനിര.ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂര്‍ താണെ-താഴെ ചൊവ്വ ഭാഗത്ത് രണ്ട് കിലോമീറ്റളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട കാഴ്ച്ചയാണ് ഇന്ന് രാവിലെ ഉണ്ടായത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇപ്പോളും ലോക്ക്ഡൗണിൽ തുടരുന്ന ജില്ലയിലാണ് രാവിലെ മുതൽ ഗതാഗതക്കുരുക്ക് രൂപംകൊണ്ടത്. ജില്ലയിൽ ഇന്ന് മുതൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ലോക്ക്ഡൗൺ നിയമലംഘനത്തിൽ നടപടി സ്വീകരിച്ചെന്നും സ്ഥിതി ഉടൻ തന്നെ നിയന്ത്രണത്തിലാവുമെന്നും മന്ത്രി ഇ‌പി ജയരാജൻ പറഞ്ഞു.ലോക്ക് ഡൗണില്‍ ഇളവ് എന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :