സെൻട്രൽ വിസ്‌ത നിർമാണത്തിനെതിരായ ഹർജി തള്ളി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 മെയ് 2021 (12:43 IST)
ഡൽഹിയിലെ സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി തള്ളിയതിന് പുറമെ പരാതിക്കാരന് മേൽ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. ദുരുദ്ദേശത്തോട് കൂടിയാണ് ഹർജി ഫയൽ ചെയ്‌തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമാണം നടക്കുന്ന ഇടത്തുതന്നെയാണ്. ഇത് കൊവിഡ് വ്യാപനം ഉണ്ടാക്കില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ദേശീയ പ്രാധാന്യമുള നിർമാണപദ്ധതിയാണ് നടക്കുന്നതെന്നും നിർമാണം 2021 നവംബർ 21ന് മുൻപ് പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു. രാജ്യത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കെ 20,000 കോടി മ്ഉതൽ മുടക്കിയാണ് സെൻട്രൽ വിസ്‌ത പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :