ന്യൂഡല്‍ഹി|
VISHNU.N.L|
Last Modified തിങ്കള്‍, 7 ജൂലൈ 2014 (12:33 IST)
രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊകുന്നതിനാല്‍ സ്വപ്ന പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള തുക കണ്ടെത്തുന്നതിനായി പൊതുമെഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരികള്‍ വിറ്റഴിച്ച്
65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്.
ഇതുസംബന്ധിച്ച സൂചനകള്‍ മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. സ്വകാര്യവത്‌കരണത്തിലൂടെ ഏഴു ലക്ഷം കോടി രൂപ സമാഹരിക്കാനും അതുവഴി വികസനവും തൊഴിലുമെന്ന അജന്‍ഡ നടപ്പിലാക്കാനുമാണു മോഡിയുടെ ശ്രമം.
പൊതുമേഖല സ്ഥാപനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാത്ത തരത്തില്‍ ഓഹരികള്‍ വിറ്റഴിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനവകുപ്പ് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചതായാണു സൂചന. പ്രതിരോധരംഗത്ത് ഉള്‍പ്പെടെ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിനൊപ്പം സ്‌റ്റീല്‍ അഥോറിട്ടി പോലുള്ള സ്‌ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.