ഉദ്യോഗസ്ഥരേയും സോഷ്യലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 5 ജൂലൈ 2014 (17:34 IST)
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരേ സോഷ്യലാകാന്‍ പഠിപ്പിക്കുന്നു. ഇതിനായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരിശീലനം നല്‍കുന്നതിനായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഉണ്ടാക്കുന്നതില്‍ മന്ത്രാലയങ്ങളെ സഹായിക്കുക, ട്വിറ്റര്‍ കോണ്‍ഫറന്‍സ്, ഗൂഗിള്‍ ഹാങ് ഔട്ട് എന്നിവയിലൂടെ പ്രധാന പരിപാടികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്.

പരിശീലന പരിപാടികള്‍ അടുത്ത ആഴ്ച തുടങ്ങും. കാബിനറ്റ് സെക്രട്ടറി അജിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് ഇതുസംബന്ധിച്ചുള്ള ക്ലാസ് നയിക്കുക. നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

പരിപാടിയോട് മുഴുവന്‍ ഉദ്യോഗസ്ഥരും സഹകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ വിനിമയ മന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
39 മന്ത്രാലയങ്ങള്‍ ഇതുവരെ പരിശീലനത്തിന്
അനുകൂലമായി മറുപടി നല്‍കിയിട്ടുണ്ട്.
ആശയ വിനിമയ ഉപാധികള്‍, സോഷ്യല്‍ മീഡിയാ ഉപയോഗം എന്നിവയെ കുറിച്ചുള്ള പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :