റുപേ മതി വിസ വേണ്ട

റുപെ കാര്‍ഡ്,മുംബൈ,കേന്ദ്ര സര്‍ക്കാര്‍
മുംബൈ| Vishnu.N.L| Last Modified ശനി, 5 ജൂലൈ 2014 (13:13 IST)
30 വര്‍ഷമായുള്ള വിസ, മാസ്റ്റര്‍ കാര്‍ഡുകളുടെ ആധിപത്യം നിയന്ത്രിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഇന്ത്യയുടെ തദ്ദേശീയ കാര്‍ഡ് സംവിധാനമായ റുപെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

തദ്ദേശീയ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. റുപെ കാര്‍ഡ് പുറത്തിറക്കിയിട്ട് ഇതുവരെ ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിരുന്നില്ല.

പുതിയ അംഗങ്ങള്‍ക്കും നിലവില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും റുപെ കാര്‍ഡ് നല്‍കാനാണ് പൊതുമേഖലാ ബാങ്ക് സി.ഇ.ഒ.മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. റുപെ കാര്‍ഡിനൊപ്പം നിലവിലുള്ള വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ നിലനിര്‍ത്താനും ആയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :